തിരുവനന്തപുരം: കെ.എം. മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി ലോകത്തിന് മാതൃകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കാരുണ്യ പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് പണം നല്‍കാതെ വന്നതോടെ രോഗികള്‍ നിസ്സഹായാവസ്ഥയിലാണെന്നും അദ്ദേഹം പറയുകയുണ്ടായി. യുവശ്രീ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ.നാരായണക്കുറുപ്പ് അനുസ്മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. രാളിന് നന്മ ചെയ്യുന്നതാണെങ്കില്‍ യാതൊരു നിയമവും നോക്കാതെ അത് നടത്തിയെടുക്കുന്നതിന് ഇച്ഛശക്തിയുള്ള നേതാവായിരുന്നു നാരായണക്കുറുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments