Latest NewsCinemaMollywoodNewsMovie Gossips

ദിലീപ് ഷൂട്ടിംഗ് തിരക്കുകളിലേക്ക്

നടി ആക്രമിക്കപ്പെട്ട സംഭവുമായി അറസ്റ്റിലായ നടൻ ദിലീപ് ദീർഘ നാളത്തെ ജയിൽ വാസത്തിനു ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്.രതീഷ് അമ്പാട്ട് സംവിധാനം ചെയുന്ന കമ്മാരസംഭം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലായിരുന്നു കഴിഞ്ഞ ജൂലൈയിൽ ദിലീപ് അറസ്റ്റിലായത്.തുടർന്ന് ചിത്രീകരണം അനിശ്ചിതക്കാലത്തേക്ക് നിര്‍ത്തി വയ്ക്കേണ്ടി വന്നു.

എന്നാല്‍ ദിലീപ് ജാമ്യം കിട്ടിയ പുതിയ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഷെഡ്യൂളിലേക്ക് അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍  ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കഴിഞ്ഞ 85 ദിവസമായി ഞങ്ങളും അദ്ദേഹം പുറത്തു വരാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും.ഇപ്പോള്‍ അദ്ദേഹം കുടുംബത്തോടൊപ്പമാണ്,കുറച്ചു ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ കാണാൻ പോകുമെന്നും.കൂടാതെ അദ്ദേഹത്തിന്‍റെ ജാമ്യ  ഉപാധികളെ കണക്കിലെടുത്തു മാത്രമേ തുടർന്നുള്ള ഷൂട്ടിംഗ് കാര്യങ്ങൾ തീരുമാനിക്കുകയുള്ളൂ എന്നും സംവിധായകൻ അറിയിച്ചു.

ദിലീപിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരം സിദ്ധാര്‍ത്ഥും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് കമ്മാരസംഭവം. മുരളി ഗോപിയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. അദ്ദേഹവും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഗ്രാന്‍ഡ്  ഫിലിംസിന്‍റെ ബാനറില്‍ ദിലീപ് തന്നെയാണ് കമ്മാരസംഭവം നിര്‍മ്മിക്കുന്നത്. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button