കുവൈറ്റ് സിറ്റി : രാജ്യത്ത് മതിയായ താമസ രേഖകള്‍ ഇല്ലാതെ കഴിയുന്ന 75000-ത്തോളം വിദേശികളെ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള പദ്ധതികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച് വരുന്നത്. കുവൈറ്റില്‍ താമസ, കുടിയേറ്റ നിയമ ലംഘകരായി 75,000 വിദേശികള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്ത ഉദ്ദരിച്ച് പ്രദേശിക അറബ് പത്രമാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഏരിയകള്‍,വ്യവസായ-ഫാം കേന്ദ്രങ്ങളിലും കഴിയുന്ന നിയമ-ലംഘകരെ പിടികൂടുകയാണ് ഉദ്ദ്യേശ്യം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന് 31,000 വിദേശികളെ നാടുകടത്തിയിരുന്നു.
ദിനംപ്രതി ശരാശരി 85 പേരെ വച്ച് നാടുകടത്തിയെന്നാണ് കണക്ക്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. 24% ശതമാനം. രണ്ടാം സ്ഥാനത്തുള്ളത് ഈജിപ്ത് സ്വദേശികളാണ് 20ശതമാനം. ഫിലിപ്പീന്‍സുകാര്‍ 15ശതമാനവും, എത്യോപ്യക്കാര്‍ 14ശതമാനവുമുണ്ട്. ശ്രീലങ്കക്കാര്‍ ഏഴുശതമാനം. ആറുശതമാനം ബംഗ്ലാദേശുകാരാണ്.
താമസ-കുടിയേറ്റ നിയമലംഘകരായവര്‍ക്ക് പുറമെ ഗതാഗത നിയമം ലംഘിച്ചവര്‍, തട്ടിപ്പുകാര്‍, ലഹരിവസ്തുക്കള്‍ ഇടപാട് നടത്തിയവര്‍, മദ്യവില്പന തുടങ്ങിയവയ്ക്ക് പിടിയിലായവരും നാടുകടത്തപ്പെട്ടവരിലുണ്ട്.
Post Your Comments