ഇന്റേണല്‍ മാര്‍ക്ക് വെബ്‌സൈറ്റിലൂടെ തിരുത്താന്‍ സാധിക്കുന്ന രീതിയിലുള്ള ഗുരുതര സുരക്ഷാ വീഴ്ച്ചയുമായി കണ്ണൂര്‍ സര്‍വകലാശാലാ വെബ്‌സൈറ്റ്. ഈ പിഴവു കാരണം വെബ്‌സൈറ്റിന്റെ പൂര്‍ണ നിയന്ത്രണം വരെ കരസ്ഥമാക്കാന്‍ സാധിക്കുമായിരുന്നു. ഇതിലൂടെ ആര്‍ക്കു വേണമെങ്കിലും ഇന്റേണല്‍ മാര്‍ക്ക് തിരുത്താം. പരീക്ഷാ ഫലത്തില്‍ മാറ്റവും വരുത്താം. ഇതു ശ്രദ്ധയില്‍പ്പെട്ട സര്‍വകലാശാല വെബ്‌സൈറ്റിലെ പല പേജുകളും പ്രവര്‍ത്തനരഹിതമാക്കി .
സൈബര്‍ വിദഗ്ധന്‍ ഋഷി മോഹന്‍ദാസ് തന്നെയാണ് ഇതു കണ്ടെത്തിയത്. ഇദ്ദേഹം എസ്‌ക്യുഎല്‍ ഇന്‍ജക്ഷന്‍ എന്ന രീതി ഉപയോഗിച്ചാണു സൈറ്റില്‍ കയറിയതോടെ സൂപ്പര്‍ അഡ്മിന്‍ ലോഗിന്‍ വരെ ഋഷി മോഹന്‍ദാസിനു സ്വന്തമാക്കാന്‍ സാധിച്ചു.
ഹാള്‍ ടിക്കറ്റ്, ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ തുടങ്ങിയ സര്‍വകലാശാലയുടെ സുപ്രധാന നടപടികള്‍ എല്ലാം ഇതിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും.
Post Your Comments