Latest NewsKeralaNews

സിബിഎസ്ഇ സ്കൂളുകൾക്കെതിരെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സിബിഎസ്ഇ സ്കൂളുകൾക്കെതിരെ ആരോഗ്യവകുപ്പ്. വിദ്യാർഥികൾക്ക് അഞ്ചാംപനി–റുബെല്ല പ്രതിരോധ കുത്തിവയ്പു നൽകുന്നതിനോടു വിയോജിപ്പു പ്രകടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെയാണ് ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സിബിഎസ്ഇ ഡയറക്ടറെ സഹകരിക്കാത്ത സ്കൂളുകളുടെ വിവരം അറിയിക്കും.

എല്ലാ സ്കൂളുകൾക്കും പ്രതിരോധ കുത്തിവയ്പുമായി സഹകരിക്കണമെന്നു ഡയറക്ടർ നേരത്തേ നിർദേശം നൽകിയിരുന്നു. ചില സ്കൂളുകൾ ഇതിനു വിരുദ്ധമായി നിലപാടു സ്വീകരിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർമാർ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ അവകാശമാണ് പ്രതിരോധ കുത്തിവയ്പ്പെന്നും അതു ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണു ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. പ്രതിരോധ കുത്തിവയ്പിനെതിരെ പ്രചാരണം നടത്തുന്നവരെയും നിരീക്ഷിക്കുന്നു. ഇത്തരം വ്യക്തികൾക്കും കൂട്ടായ്മകൾക്കുമെതിരെ നടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button