വാഷിങ്ടന്‍: ഭീകരതയെ അനുകൂലിക്കുന്ന ശൈലിയില്‍ മാറ്റമില്ലാത്ത പാകിസ്താനെ പാഠം പഠിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ മാസം പാകിസ്താനിലേക്ക് യുഎസ് ഭരണകൂടത്തിലെ ഉന്നതരായ രണ്ടുപേരെ തന്റെ സന്ദേശവുമായി ട്രംപ് അയയ്ക്കും. പ്രസിഡന്റിന്റെ നയതന്ത്ര, സൈനിക ഉപദേശകര്‍ കൂടിയായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരാണ് പാകിസ്താന് സന്ദര്‍ശിക്കുക.
ഈ മാസമൊടുവിലാണ് സന്ദര്‍ശനം. യുഎസിന്റെ ആശങ്കകളും സന്ദേശവും പാകിസ്താനെ നേരിട്ട് അറിയിക്കുകയാണ് ഇവരുടെ യാത്രയുടെ ലക്ഷ്യം. ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്കുന്ന വിഷയത്തില്‍ കര്‍ശന മുന്നറിയിപ്പുമായാണ് ഇരുവരും പാക്കിസ്ഥാനിലെത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ആക്രമിക്കുന്ന ഭീകരര്‍ക്ക് പാകിസ്താന് താവളമൊരുക്കുന്നെന്നും മേഖലയ്ക്ക് ഇവര്‍ വലിയ ഭീഷണിയാണെന്നുമാണ് യുഎസ് ആരോപിക്കുന്നത്. പാക്ക് പ്രധാനമന്ത്രി, സൈനിക മേധാവി ഉള്‍പ്പെടെയുള്ളവരുമായി റെക്സ് ടില്ലേഴ്സണും ജിം മാറ്റിസും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നും ഭീകരതയെ അനുകൂലിക്കുകയാണെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കും.
പാകിസ്താന്റെ ഭീകരതാശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്ന് കഴിഞ്ഞ ദിവസം ജിം മാറ്റിസ് പറഞ്ഞിരുന്നു. പാക്- ചൈന സാമ്പത്തിക ഇടനാഴിക്കെതിരെയും യുഎസ് നിലപാടെടുത്തു. ഉപരോധം അടക്കമുള്ള നടപടികളുണ്ടാകുമെന്നും നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തിയും അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം ഇല്ലാതാക്കിയും പാകിസ്താനെ പ്രയാസപ്പെടുത്തുമെന്നും യുഎസ് പറയുന്നു. മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചിട്ടും ശൈലീമാറ്റവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍നിന്ന് അനുകൂല പ്രതികരണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണു രണ്ട് ഉന്നത സെക്രട്ടറിമാരെതന്നെ ട്രംപ് നിയോഗിച്ചത്.
Post Your Comments