ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം 5800 കടലാസ് കമ്പനികളുടെ അക്കൗണ്ടുകളില്‍ 4574 കോടിയോളം രൂപ നിക്ഷേപമെത്തി എന്നും അതില്‍ 4552 കോടിയും വൈകാതെ പിന്‍വലിക്കപ്പെട്ടെന്നും സര്‍ക്കാര്‍.
13 ബാങ്കുകളില്‍ നിന്നുള്ള വിവരം ശേഖരിച്ചാണ് കടലാസ് കമ്പനികളുടെ ഇടപാടുകള്‍ വിലയിരുത്തിയത്. രണ്ടു ലക്ഷത്തിലേറെ കടലാസ് കമ്പനികളുടെ റജിസ്‌ട്രേഷന്‍ ഇക്കൊല്ലം റദ്ദാക്കിയിരുന്നു. ഇതില്‍ 5800 എണ്ണത്തിന്റെ കള്ളപ്പണ വിവരമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കാന്‍ രൂപം നല്‍കിയതെന്നു സംശയിക്കുന്ന രണ്ടു ലക്ഷത്തിലേറെ കമ്പനികളില്‍ രണ്ടര ശതമാനത്തിന്റെ കണക്കുകള്‍ മാത്രമാണ് പരിശോധിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ചില കമ്പനികള്‍ക്കു നൂറിലേറെ അക്കൗണ്ടുകള്‍ ഉണ്ടെന്നു കണ്ടെത്തി. ഒരെണ്ണത്തിന് 2134 അക്കൗണ്ടുകള്‍ ഉള്ളതായി സര്‍ക്കാര്‍ പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ തൊട്ടു മുന്‍പത്തെ ദിവസം ഈ 5800 കമ്പനികള്‍ക്ക് ആകെ 22 കോടി രൂപയായിരുന്നു ബാങ്ക് നിക്ഷേപം. 2016 നവംബര്‍ ഒന്‍പതിനാണു നോട്ട് നിരോധനം നിലവില്‍ വന്നത്. അന്നുമുതല്‍ കമ്പനി റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനിടയ്ക്കുള്ള കാലത്തു നടന്നതാണ് 4573.87 കോടി രൂപ നിക്ഷേപം. ഒരു രൂപ പോലുമില്ലാതിരുന്ന അക്കൗണ്ടുകളാണ് ഇത്തരം കമ്പനികള്‍ക്ക് ബാങ്കുകളിലുണ്ടായിരുന്നതിലേറെയും.
Post Your Comments