കൊല്ലം: കുടുംബവഴക്ക് പോലീസ് പീഡനക്കേസാക്കി മാറ്റിയെന്ന് പരാതി. കുടുംബവഴക്കിനെത്തുടര്‍ന്നു ഭര്‍ത്താവു മര്‍ദിച്ചെന്നുകാട്ടിയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് പോക്സോ കേസാക്കി മാറ്റുകയും ദളിത് കുടുംബത്തെ പീഡിപ്പിക്കുന്നതായും ആണ് പരാതി. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു പോലീസെടുത്ത കേസില്‍ പത്തനാപുരം സ്വദേശിയായ ദളിത് സാമൂഹികപ്രവര്‍ത്തകനാണ് അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നു ഭാര്യയും മകളും പത്രസമ്മേളനത്തില്‍ പറഞ്ഞു.
അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ തടസംപിടിക്കാനെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ക്കു മര്‍ദനമേറ്റു. തുടര്‍ന്ന്‍ വീട്ടമ്മ മകളൊടൊപ്പം രാത്രി 10നു പത്തനാപുരം പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പരാതിക്കാരിയെ വെളിയില്‍ നിര്‍ത്തി മകളെ മാത്രം വിളിച്ചാണ് എസ്.ഐ. സംസാരിച്ചതെന്നും മാതാവിന്റെ മൊഴിയെടുക്കാതെ ഇരുവരേയും രാത്രി 11നു കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചെന്നും ഇരുവരും പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 29നു രാത്രിയായിരുന്നു സംഭവം. അന്ന് അര്‍ധരാത്രിയില്‍ തന്നെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ലോക്കപ്പിലിട്ട് മര്‍ദിക്കുകയും ചെയ്തു.
” എസ്.ഐയുടെ ഭീഷണിയെത്തുടര്‍ന്ന് 30 നു രാവിലെ മകള്‍ അച്ഛനെതിരേ മൊഴി നല്‍കി. ഈ മൊഴി മജിസ്ട്രേറ്റിന്റെ മുമ്ബിലും പറയിച്ചു. വനിതാ പോലിസും ഭീഷണിപ്പെടുത്തി.”-വീട്ടമ്മ പറഞ്ഞു. കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞാല്‍ ചെവിക്കല്ല് അടിച്ചുപൊട്ടിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണ് മൊഴി ആവര്‍ത്തിച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു. പത്തനാപുരം സി.ഐ. ചെയര്‍മാനായ എസ്.സി-എസ്.ടി.
മോണിറ്ററിങ് കമ്മിറ്റിയംഗം കൂടിയായ ദളിത് പ്രവര്‍ത്തകന്‍ ഈ കമ്മിറ്റികളില്‍ ദളിതരുടെ വിഷയങ്ങളില്‍ പോലീസില്‍നിന്നുണ്ടാകുന്ന നീതി നിഷേധത്തിനെതിരേ പ്രതികരിക്കാറുണ്ടായിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണു കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയതെന്നാണു പരാതി. എസ്.ഐക്കെതിരെ ഉന്നതതല അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും സിദ്ധനര്‍ സര്‍വീസ് സൊെസെറ്റി സംസ്ഥാന പ്രസിഡന്റ് ഇ.കെ ചെല്ലപ്പന്‍, ഭാരവാഹികളായ വാളകം ശിവപ്രസാദ്,എ.കെ. മനോഹരന്‍ എന്നിവര്‍ അറിയിച്ചു.
Post Your Comments