Latest NewsKeralaNews

താന്‍ വട്ടനാണെന്നാണ് കേരളത്തിലെ ജനങ്ങള്‍ പറയുന്നതെന്ന് കണ്ണന്താനം

കൊച്ചി: ജനരക്ഷാ യാത്ര കഴിഞ്ഞാല്‍ ബിജെപി കേരളം പിടിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. താന്‍ വട്ടനാണെന്നാണ് കേരളത്തിലെ ജനങ്ങള്‍ പറയുന്നതെന്ന് കണ്ണന്താനം. ഇന്ത്യയിലെ 60% ആളുകള്‍ക്ക് കക്കൂസില്ല. ഈ സാഹചര്യം മലയാളികള്‍ക്ക് മനസിലാകില്ല. ഇതുകൊണ്ടാണ് മലയാളികള്‍ താന്‍ വട്ടനാണെന്ന് പറയുന്നതെന്നും കണ്ണന്താനം പറയുന്നു.

അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹം എന്നുവിളിച്ച കൊടിയേരി ബാലകൃഷ്ണനെ കണ്ണന്താനം പരിഹസിച്ചു. പല്ലുകൊഴിഞ്ഞ സിംഹം എന്ന് അമിത് ഷായെ വിളിച്ചത് അദ്ദേഹം ശരിക്കുള്ള സിംഹത്തിനെ കണ്ടിട്ടില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ അമിത് ഷാ മടങ്ങിയതിനേപ്പറ്റിയും അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു.

ഡല്‍ഹിയില്‍ അടിയന്തിര ചര്‍ച്ചയില്‍ പങ്കെടുക്കണമായിരുന്നു. അതുകൊണ്ട് ജനരക്ഷായാത്ര പിണറായിയിലൂടെ കടന്നുപോയപ്പോള്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ജനരക്ഷാ യാത്ര കഴിയുമ്പോള്‍ ബിജെപി കേരളം പിടിച്ചെടുക്കുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button