CinemaMollywoodLatest NewsNewsKollywoodMovie Gossips

ഹൃദയം തകർന്ന് സോളോയുടെ സംവിധായകൻ

തമിഴ്നാട്ടിലെ തിയേറ്റര്‍ സമരം കാരണം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ പ്രദര്‍ശനം വഴിമുട്ടിയിരിക്കുകയാണ്.പണിമുടക്ക് ഏകദേശം അവസാനിച്ചെങ്കിലും ചിത്രം പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് തീയേറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ വിനോദത്തിനുള്ള നികുതി ഒഴിവാക്കുന്നതുവരെ ഇത് തുടരാനാണ് അവരുടെ തീരുമാനം.

തമിഴ്, മലയാളം ഭാഷകളിലാണ് സോളോ തയ്യാറാക്കിയിരിക്കുന്നത്. സമരം ഒത്തു തീര്‍പ്പായില്ലെങ്കില്‍ ചിത്രത്തെ ഇത് പ്രതികൂലമായി ബാധിക്കുംമെന്ന് സംവിധായകൻ ബിജോയ് നമ്പ്യാര്‍ പറയുന്നു.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സോളോ തിയേറ്ററില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെക്കുറിച്ച് സംവിധായകൻ ബിജോയ് സോഷ്യൽ മീഡിയ വഴി പ്രതികരണം അറിയിച്ചു .അദ്ദേഹത്തിന്‍റെ ട്വിറ്റർ പോസ്റ്റ് ഇങ്ങനെയായിരുന്നു.

”ഹൃദയം തകര്‍ന്നാണ് ഞാന്‍ ഇത് പറയുന്നത്. ഒരുപാട് കഠിനാധ്വാനത്തിന് ശേഷം സോളോ തിയേറ്ററില്‍ എത്തിച്ചിട്ടും തിയേറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യപ്പെടുന്നത് ഞങ്ങള്‍ക്ക് തടയാനാകുന്നില്ല. എനിക്കും എന്റെ സഹനിര്‍മാതാവിനും ഇത് അംഗീകരിക്കാനാകുന്നതല്ല.ഞങ്ങളുടെ സിനിമയില്‍ ഞങ്ങള്‍ക്ക് ആഴത്തിലുള്ള വിശ്വാസവും ബോധ്യവുമുണ്ട്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാ പ്രശ്‌നങ്ങളും പെട്ടന്ന് അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം”.

shortlink

Related Articles

Post Your Comments

Related Articles


Back to top button