![fire](/wp-content/uploads/2017/07/fire-2.jpg)
കോഴിക്കോട്: പള്ളിയിൽ വൻ തീപിടുത്തം. കോഴിക്കോട് വെള്ളിമാടുകുന്ന് നിര്‍മ്മല ആശുപത്രിക്ക് സമീപത്തെ പള്ളിയിൽ . രാത്രി ഒന്‍പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പള്ളിയുടെ മുന്‍വശത്തെ ജലധാരയ്ക്ക് സമീപമായിരുന്നു തീപിടുത്തം. സമീപത്തെ കടയിലെ ജീവനക്കാരനാണ് പള്ളിക്ക് തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടോ പള്ളിക്ക് മുന്നില്‍ കത്തിച്ചുവച്ച മെഴുകുതിരികളില്‍ നിന്നോ തീപിടിച്ചതാവാമെന്ന നിഗമനത്തിലാണ് അധികൃതർ. നാളെ വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ അഗ്നിബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ സാധിക്കൂവെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments