കൊല്ലം•അമ്മയുടെ കാമുകന്റെയും മാതാപിതാക്കളുടെയും പീഡനവും ഉപദ്രവവും സഹികെട്ട്, നാലുപെണ്‍കുട്ടികള്‍ അദ്ധ്യാപകരോട് പരാതിപ്പെട്ട് ഗാന്ധിഭവനില്‍ അഭയം തേടി.
വഴിവിട്ട ജീവിതവീഥിയില്‍ ദുരിതജീവിതകഥയുടെ നായികയായ അമ്മയും കൂട്ടി തന്റെ നാലു പെണ്‍മക്കളോടൊപ്പം അവരുടെ ജീവിത സുരക്ഷയ്ക്കായി അദ്ധ്യാപകരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഗാന്ധിഭവനിലെത്തിക്കാന്‍ ഒപ്പമുണ്ടായിരുന്നു.
പുന്നല അജിഭവനില്‍ അനിത(29)തന്റെ നാല് പെണ്‍മക്കളെയും ചുമലില്‍ തലചായ്ച്ചുറങ്ങുന്ന 10മാസം പ്രായമായ മകനുമായാണ് പുന്നല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകരോടൊപ്പം ഗാന്ധിഭവനിലെത്തിയത്.
പ്രലോഭനങ്ങളിലും ചതിക്കുഴികളിലുംപെട്ട അനിത നാല് പെണ്‍മക്കളെയും ഗാന്ധിഭവനിലെത്തിക്കാന്‍ തീരുമാനിച്ചത് മൂത്തമകള്‍ ശ്രീനിധിയുടെ കടുത്ത നിര്‍ബന്ധത്തെത്തുടര്‍ന്നാണ്. കുട്ടികള്‍ പഠിക്കുന്ന പുന്നല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകരോട് തങ്ങള്‍ വീട്ടില്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ പറയുകയും, തങ്ങളെ വീട്ടിലെ നിലവിലുള്ള ചുറ്റുപാടുകളില്‍ നിന്ന് രക്ഷിക്കണെമെന്നും ആവശ്യപ്പെട്ടതോടെ സ്‌കൂളിലെ അദ്ധ്യാപകര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ശ്രീനിധി.ആര്‍, ശ്രീനിമി.ആര്‍, ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഖില.എ, എല്‍.കെ.ജിയില്‍ പഠിക്കുന്ന ആതിര.എ എന്നിവരെയാണ് മാതാവ് അനിത, സ്‌കൂളിലെ അദ്ധ്യാപകരായ എസ്.സജീവ്, ഉഷാകുമാരി, പ്രവീണ്‍, സഫിയാബീവി എന്നിവരും പത്തനാപുരം പോലീസ് സ്‌റ്റേഷനിലെ എസ്.സി.പി.ഒ ഷാജഹാന്‍ എന്നിവരും ചേര്‍ന്ന് ഗാന്ധിഭവനില്‍ എത്തിച്ചത്.
അനിതയുടെ ആദ്യഭര്‍ത്താവ് രഘു വര്‍ഷങ്ങള്‍ക്കുമുന്‍പ് ആത്മഹത്യ ചെയ്തു. ഇയാളില്‍ അനിതയ്ക്ക് രണ്ടു കുട്ടികളുണ്ട്. പിന്നീട് മേസ്തിരിപ്പണി ചെയ്തു വന്നിരുന്ന അജിത്തുമായി അനിത കുടുംബജീവിതം ആരംഭിച്ചു. ഇയാളില്‍ തുടര്‍ന്ന് വീണ്ടും രണ്ട് കുട്ടികളായി. ഇതിനിടയില്‍ അജിത്തിനെ പിരിഞ്ഞ് വീണ്ടും വയസിനിളയ രഞ്ചിത്തുമായി അനിത ജീവിതം ആരംഭിച്ചു. അതിലിപ്പോള്‍ പത്തുമാസം പ്രായമായ ഒരു കുട്ടിയുണ്ട്.
മദ്യവും മയക്കുമരുന്നും ലഹരി ഉപയോഗവും ഉള്ളവരുമായുളള തന്റെ ജീവിതമാണ് ദുരന്തജീവിതത്തിന് കാരണമായതെന്ന് അനിത പറയുന്നുണ്ട്. ആദ്യ ഭര്‍ത്താവ് രഘുവിനെ മാത്രമാണ് നിയമപരമായി അനിത വിവാഹം കഴിച്ചത്. അജിത്തുമായും ഇപ്പോള്‍ തന്റെ ജീവിത പങ്കാളിയാണെന്ന് അനിത പറയുന്ന രഞ്ചിത്തുമായും വിവാഹം കഴിച്ചിട്ടില്ല. രഞ്ചിത്തിന് 24 വയസാണ് ഉള്ളത്. അനിതയ്ക്കാവട്ടെ 29വയസും. ആദിവാസി വിഭാഗത്തില്‍പ്പെട്ട രഞ്ചിത്ത് ഇതിന് മുന്‍പ് രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. അയാള്‍ക്ക് ഉള്ള രണ്ടു പെണ്‍മക്കള്‍ മറ്റെവിടെയോ ആണെന്നാണിവര്‍ പറയുന്നത്.
പുന്നലയിലെ അഖിലന്‍, ബിന്ദു ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തവനാണ് രഞ്ചിത്ത്. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം രഞ്ചിത്തിന്റെ വീട്ടില്‍ പതിവാണെന്ന് കുട്ടികള്‍ അദ്ധ്യാപകരോട് പരാതിപ്പെട്ടിട്ടുണ്ട്. മദ്യപിച്ചശേഷം തന്റെ മകന്റേതല്ലാത്ത കുട്ടികള്‍ എന്ന കാരണം പറഞ്ഞ് നാലുമക്കളെയും ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് അനിതയും മക്കളും പറയുന്നു. നിത്യവും താനും ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് പറയുന്ന അനിത ‘ എന്റെ അഹങ്കാരത്തിന് എല്ലാം പറ്റിപ്പോയി ‘ എന്നാണ് പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചിട്ടുണ്ട്.
Post Your Comments