KeralaNattuvarthaLatest NewsNewsIndia

ആലുവയിൽ കാമുകനെ മയക്കിക്കിടത്തി രണ്ടു കുട്ടികളുടെ മാതാവായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി

ആലുവ: കാമുകനെ മയക്കിക്കിടത്തി രണ്ടു കുട്ടികളുടെ മാതാവായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി. ആലുവയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുകയായിരുന്ന 55 കാരനെ കബളിപ്പിച്ചാണ് യുവതി സ്വന്തം വീട്ടിലേക്ക് പോയത്.

Also Read:എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ

ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് താമസിക്കുന്നതിനിടയിലാണ് 48 കാരിയായ മദ്ധ്യവയസ്‌കയുമായി പ്രണയത്തിലാകുന്നത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. കുറച്ചുകാലമായി ഇവരും മക്കളും ഇയാളുടെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകന്‍ ഉണര്‍ന്നത് അടുത്തദിവസം 11 മണിയോടെയാണ്. ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മുറികളില്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജ്, ടിവി, മിക്സി തുടങ്ങിയവയും പഴ്സിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതറിഞ്ഞത്. തുടര്‍ന്ന് ബിനാനിപുരം പൊലീസിന്റെ ഇടപെടൽ മൂലം വീട്ടുപകരണങ്ങൾ ഇയാൾക്ക് തിരിച്ചു കിട്ടിയെങ്കിലും പണം തിരികെ നൽകാൻ കാമുകി തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button