KeralaLatest News

കാമുകൻ വിവാഹത്തട്ടിപ്പ് വീരനാണെന്നറിഞ്ഞപ്പോൾ ഒളിച്ചോടിയ യുവതി ചെയ്‌തത്

കോട്ടയം ; കാമുകൻ വിവാഹത്തട്ടിപ്പ് വീരനാണെന്നറിഞ്ഞപ്പോൾ ഒളിച്ചോടിയ യുവതി ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ പാലത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒാടിക്കൂടിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. തുടർന്ന യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും പോലിസിനെ വിവരമറിയിച്ച ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

കാഞ്ഞിരപ്പളളി സ്വദേശിയായ കാമുകൻ അയൂബിനൊപ്പം (28)ദിവസങ്ങൾക്കുമുമ്പാണ് യുവതി ഒളിച്ചോടിയത്. ബന്ധുക്കൾ നൽകിയ പരാതിയിൽ യുവതിയെ കൊടയ്ക്കനാലിൽ നിന്നും പോലീസ് കണ്ടെത്തി. തുടർന്ന് കാമുകൻ  മൂന്ന് വിവാഹം ക‍ഴിച്ചതാണെന്ന് പോലീസ് കണ്ടെത്തിയതോടെ നിരാശയിലായ പെൺകുട്ടിയെ പോലീസ് ഷെൽട്ടൽ ഹോമിലാക്കുകയും അയൂബിനെ അറസ്റ്റ് ചെയുകയും ചെയ്തു. തുടർന്ന് വിമരമറിഞ്ഞെത്തിയ ബന്ധുക്കൾ കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. കാറിൽ പന്തളത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ചർദ്ദിക്കണമെന്ന് പറഞ്ഞു പുറത്തിറങ്ങിയ യുവതി നാട്ടുകാരും ബന്ധുക്കളും നോക്കി നിൽക്കേ പാലത്തിൽനിന്ന് അച്ചൻകോവിലാറ്റിലേക്ക് ചാടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button