തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ വില വര്‍ധനയ്ക്കുമെതിരെ യു ഡി എഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരം കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പ്പറേഷന് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കും.
വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് മലപ്പുറത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറത്ത് വോട്ടെണ്ണലിന് ശേഷം ഈ മാസം 19ന് രാപ്പകല്‍ സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് പറഞ്ഞു.
Post Your Comments