ചെന്നൈ•സ്കൂള്‍ ബസ് മറിഞ്ഞ് 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ പിന്നീട് ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തിരുത്താണിയ്ക്ക് സമീപം രാമകൃഷ്ണരാജു പേട്ടിലാണ് സംഭവം. കുട്ടികളുടെ പരിക്ക് സാരമുള്ളല്ല.
ആര്‍.കെ പേട്ട് ഗോപലപുരം സ്വദേശിയായ ഡ്രൈവര്‍ മൊഹമ്മദ് ബച്ച (47) ആണ് മരിച്ചത്. സ്കൂളിന് സമീപമായിരുന്നു അപകടം. ബസ് മറിഞ്ഞയുടന്‍ കുട്ടികളെ ഉപേക്ഷിച്ചു ഡ്രൈവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഇയാളെ ഒരു തെങ്ങിന്‍തോപ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments