CinemaMollywoodLatest NewsKollywood

സൂപ്പർ താരത്തിന്റെ നായികയായി ഓവിയ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ മലയാളി നടി ഓവിയ കമലഹാസന്റെ നായിക ആകുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ലാണ് ഓവിയ നായിക ആകുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു കമലഹാസന്‍. 2007ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 14 ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ഹിന്ദിയിലും കന്നടയില്‍ ഓരോ ചിത്രങ്ങളും.

ബിഗ് ബോസില്‍ നിന്ന് ഓവിയ പുറത്തായത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തമിഴ്താരങ്ങളും ഓവിയയെ പിന്തുണച്ച്‌ രംഗത്തെത്തി. ഓവിയ ആര്‍മി എന്നൊരു സംഘം തന്നെ ഇപ്പോള്‍ തമിഴകത്തുണ്ട്. ദില്‍ രാജുവാണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്ന കമലഹാസന്റെ അവസാന ചിത്രമായിരിക്കും ഇന്ത്യന്റെ രണ്ടാം ഭാഗമെന്നു വാര്‍ത്തകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button