CinemaMollywoodLatest News

മറന്നുപോയ കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടവുമായി ശ്രീഹള്ളി

ഒരു കൂട്ടം ചെറുപ്പക്കാർ കൂടി മലയാളസിനിമയിലേയ്ക്ക് കടന്നു വരികയാണ് ശ്രീഹള്ളി എന്ന ചിത്രത്തിലൂടെ പൂർണമായും നവാഗത കൂട്ടായ്മയിൽ ഒരുങ്ങുന്ന ഈ ചിത്രം കാലഘട്ടത്തിൻ്റെ മാറ്റങ്ങളുടെ കഥയാണ് പറയുന്നത്. ശ്രീഹള്ളി എന്ന നാടിന്റെയും അവിടെ ജീവിക്കുന്ന മനുഷ്യരുടെയും കഥപറയുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിലെ ഗ്രാമീണ ജീവിതവും അവിടേയ്ക്കുള്ള പുത്തന്‍ സാങ്കേതികവിദ്യയുടെ കടന്നുവരവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ദൃശ്യവത്കരിക്കുന്നത്. മറന്നുപോയ പഴയ കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും വിവിധ കാലഘട്ടങ്ങളിൽ ഗ്രാമത്തിൽ വന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

സച്ചിൻ രാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ .കഴിഞ്ഞ രണ്ട് വര്‍ഷത്തോളം അസിസ്റ്റൻ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് സച്ചിൻ സംവിധാന രംഗത്തെത്തുന്നത്. ശരത്ത്, ബിച്ചാൽ മൊഹമ്മദ്, ഉണ്ണി ബാലു, രാജീവ് രാജൻ, അജയ് എന്നിവരാണ് ശ്രീഹള്ളിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് കിഴാറ്റൂര്‍, വിനോദ് കോഴിക്കോട്, ജയരാജന്‍ ഡൊമിനിക്, ഗ്രീഷ്മ ഭാനുപ്രകാശ്, ആതിര എന്നിവരോടൊപ്പം ബാലതാരങ്ങളായ വി.പി. റോഷന്‍, അമല്‍, സിദ്ധേന്ദ്ര ചൊക്കലിംഗം, തന്മയ് വിശ്വനാഥന്‍,
ശംഭു, ദേവാമൃത്, മുഹമ്മദ് സിനാല്‍, ശിവലയ എന്നിവരും വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button