Latest NewsCinemaMollywood

ഖേദം പ്രകടിപ്പിച്ച് എബ്രിഡ് ഷൈൻ

മാധ്യമ പ്രവർത്തകരോട് കയർത്തു സംസാരിച്ചതിന് സംവിധായകൻ എബ്രിഡ് ഷൈന് നേരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച നടൻ ദിലീപിനെ സന്ദർശിക്കാനെത്തിയ ചിത്രങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരോടാണ് എബ്രിഡ് കയർത്തു സംസാരിച്ചത്.ഇതിനു ഖേദം പ്രകടിപ്പിച്ച രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഖേദമുണ്ടെന്നും തന്റെ വികാരം വിവേകത്തിനും മുകളിലേയ്ക്ക് പോയപ്പോൾ സംഭവിച്ച തെറ്റാണു അതെന്നും എബ്രിഡ് ഏറ്റു പറഞ്ഞു.തന്റെ പെരുമാറ്റം ഏതെങ്കിലും വ്യക്തികളെയോ സുഹൃത്തുക്കളെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു ഹൃദയത്തിൽ തൊട്ട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും തന്റെ വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button