ന്യൂഡല്‍ഹി: അടിമപ്പണിയും ശാരീരിക പീഡനവും സഹിക്കവയ്യാതെ വീട്ടുവേലക്കാരിയായ പെൺകുട്ടി കെട്ടിടത്തിന്റെ 11 ആം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താഴെ നിലയില്‍ താമസിക്കുന്നവര്‍ കുട്ടിയുടെ നിലവിളി കേട്ട് നോക്കിയപ്പോൾ ബാൽക്കണിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെയും ബാലവേലാ വിരുദ്ധ സമിതിയെയും വിവരമറിയിച്ചു.
ഫരീദാബാദിലെ കനിഷ്ക ടവേഴ്സിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേറ്റതിന്റെയും മര്‍ദ്ദിച്ചതിന്റെയും പാടുകള്‍ ഉണ്ട്. ദിവസങ്ങളായി കുട്ടി പട്ടിണിയിലാണെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടുടമ ഫരീദാബാദിലെ സ്വകാര്യ സര്‍വകലാശാല വിദ്യാര്‍ഥിയാണ്. പെണ്‍കുട്ടിയെ അടിമപ്പണി ചെയ്യിച്ച 23കാരിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments