പാക്കിസ്ഥാന്‍: മൂന്നു ഭീകരരുടെ വധശിക്ഷ നടപ്പാക്കി. പാക്കിസ്ഥാനിലാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. പാക്ക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ 2014ല്‍ പെഷവാര്‍ വിമാനത്താവളം ആക്രമിച്ച സംഭവത്തിലെ പ്രതികളാണ്. പാക്ക് പട്ടാള കോടതിയുടെ നിര്‍ദേശം പ്രകാരം ഖൈബര്‍ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്. സാജിദ്, ബെഹ്‌റാം, ഫസല്‍ ഗഫാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വിമാനത്താവള ആക്രമണം കൂടാതെ നിരപരാധികളെ കൊന്നൊടുക്കല്‍, പാക്ക് സേനയ്ക്കു നേരെ ആക്രമണം എന്നീ കുറ്റങ്ങള്‍ക്കും ഇവര്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
Post Your Comments