Latest NewsKeralaNews

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്; കലക്ടര്‍ വീണ്ടും തെളിവെടുപ്പ് നടത്തുന്നു

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. കലക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ലേക്ക് പാലസിനു സമീപം പരിശോധന നടത്തിയിരുന്നു. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്‍റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചിരുന്നു. ജലവിഭവ വകുപ്പ് അമിതവില നിശ്ചയിച്ചതിനെ തുടര്‍ന്നു മണ്ണ് പാടശേഖരത്തില്‍ത്തന്നെ കിടക്കുന്നതെന്ന് അറിയിച്ചെങ്കിലും പരോക്ഷമായി പാടശേഖരം നികത്താനാണ് ഈ രീതിയില്‍ നീക്കം നടത്തിയതെന്ന ആരോപണത്തെ തുടര്‍ന്ന് കലക്ടർ ഇവിടെ പരിശോധന നടത്തുകയായിരുന്നു.

അതേസമയം ഇന്ന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. നികത്തിയെടുത്ത പാര്‍ക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയല്ലെന്നാണ് റോസോര്‍ട്ട് അധികൃതരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button