KeralaLatest NewsNews

തോമസ് ചാണ്ടിയേക്കാൾ കൂടുതൽ അവഹേളിതനായത് മുഖ്യമന്ത്രി; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: രാജിവെച്ച തോമസ് ചാണ്ടിയേക്കാൾ കൂടുതൽ അവഹേളിതനായത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻറെ വിമർശനം. പഠിച്ച പണി പതിനെട്ടും പയററി നോക്കിയിട്ടും പിണറായിക്ക് തോമസ് ചാണ്ടിയെ രക്ഷിക്കാൻ പറ്റിയില്ല. രു രാഷ്ട്രീയ സദാചാരത്തിൻറെ വർത്തമാനവും സർക്കാരിന് അവകാശപ്പെടാനില്ല. രാജി വെച്ചില്ലായിരുന്നെങ്കിൽ സർക്കാരിൻറെ നിലനില്പു തന്നെ അപകടത്തിലാകുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നിൽക്കക്കള്ളിയില്ലാതെയാണ് ഈ രാജി. തോമസ് ചാണ്ടിയേക്കാൾ കൂടുതൽ അവഹേളിതനായത് പിണറായി വിജയനാണ്. പഠിച്ച പണി പതിനെട്ടും പയററി നോക്കിയിട്ടും പിണറായിക്ക് തോമസ് ചാണ്ടിയെ രക്ഷിക്കാൻ പററിയില്ല എന്നതാണ് സത്യം. കോടതിയിൽ തോററു തുന്നം പാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവെക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയ സദാചാരത്തിൻറെ വർത്തമാനവും സർക്കാരിന് അവകാശപ്പെടാനില്ല. രാജി വെച്ചില്ലായിരുന്നെങ്കിൽ സർക്കാരിൻറെ നിലനില്പു തന്നെ അപകടത്തിലാവുമായിരുന്നു. കൊടുക്കൽ വാങ്ങലുകളുടെ എന്തെല്ലാം കണക്കുകളാണ് ഇനി പുറത്തുവരാനുള്ളതെന്നേ അറിയാൻ ബാക്കിയുള്ളൂ. ഏതായാലും ഒരു മാലിന്യം കൂടി പുറത്തുപോയി എന്ന് ജനങ്ങൾക്ക് ആശ്വസിക്കാം. മലപ്പുറം മന്ത്രി അടക്കം പലരുടേയും രാജി വരും മാസങ്ങളിൽ നമുക്കു പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button