തിരുവനന്തപുരം: കായൽ കൈയേറ്റക്കേസിൽ തോമസ് ചാണ്ടിക്ക് വിനയായത് കളക്‌ടറുടെ റിപ്പോർട്ടല്ലെന്ന് വൈദ്യുതമന്ത്രി എം.എം.മണി. തോമസ് ചാണ്ടിക്ക് വിനയായത് സ്വന്തം നാക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉയർന്നപ്പോൾ ചാണ്ടിക്കെതിരെ അന്വേഷണം നടത്തിയത് മുഖ്യമന്ത്രി അറിയാതെയാണ്. റവന്യൂമന്ത്രി അന്വേഷണം കളക്‌ടർക്ക് കൈമാറിയത് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണെന്നും എം.എം മണി ആരോപിക്കുന്നു.
സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്ന് മുൻപും എം.എം മണി വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയുടെ പ്രശ്നത്തിൽ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധ മര്യാദകേടാണ്. മന്ത്രിസഭായോഗം സി.പി.ഐ മന്ത്രിമാർ ബഹിഷ്‌കരിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.
Post Your Comments