Latest NewsNewsInternational

ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ള; പദ്ധതി പൊളിച്ച പോലീസ്; വന്‍ മോഷണത്തിനായി 600 മീറ്റര്‍ തുരങ്കം

സാവോപോളോ: ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ള പദ്ധതി പൊളിച്ച പോലീസ്. വന്‍ മോഷണത്തിനായി മൂന്നു മാസം നീണ്ട അധ്വാനത്തിന്റെയും ആസൂത്രണത്തിന്റെയും ചുരുളഴിഞ്ഞത് മോഷ്ടാക്കളെ പിടിച്ചപ്പോഴാണ്. ലക്ഷ്യത്തിലെത്താന്‍ 600 മീറ്റര്‍ വരെ നീളമുള്ള തുരങ്കമാണ് ഇവർ ഉണ്ടാക്കിയത്. നോട്ടുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക ട്രാക്കും മറ്റും ഇവർ സജ്ജീകരിച്ചിരുന്നു.

ഒരു കൂട്ടം മോഷ്ടാക്കളുടെ പദ്ധതി സാവോപോളോയിലെ ഒരു പ്രമുഖ ബാങ്ക് കൊള്ളയടിക്കാനായിരുന്നു. പ്രൊഫഷണല്‍ നിര്‍മാതാക്കളെ വെല്ലുന്ന തരത്തിലുള്ള 600 മീറ്റര്‍ തുരങ്കമാണ് ഇതിനായി ഇവര്‍ തീര്‍ത്തത്. തുരങ്കത്തെ താങ്ങി നിര്‍ത്താനുള്ള ഇരുമ്പ് തൂണുകള്‍, പണം വലിച്ച് കൊണ്ട് പോവാനുള്ള പ്രത്യേകം ട്രാക്കുകള്‍ വൈദ്യുതി തുടങ്ങി എല്ലാം തുരങ്കത്തിനുള്ളില്‍ മോഷ്ടക്കാള്‍ ഒരുക്കിയിരുന്നു.

ആരുമറിയാതെ മൂന്ന് മാസത്തോളം അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് പണിതാണ് ഇവര്‍ തുരങ്കം തീര്‍ത്തത്. ബ്രസീലിയന്‍ പോലീസ് ഇതില്‍ ഉള്‍പെട്ട 16 പേരെയാണ് അറസ്റ്റ് ചെയ്തത്. 100 കോടി റിയാസ്(ബ്രസീല്‍ കറന്‍സി) ഏകദേശം 317 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ രൂപ കണക്കില്‍ പറഞ്ഞാല്‍ 2000 കോടി രൂപയോളം ബാങ്കില്‍ നിന്ന് നഷ്ടമാവുമായിരുന്നുവെന്നാണ് പോലീസ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button