Latest NewsIndiaNews

പെട്രോള്‍, ഡീസല്‍ നികുതി എടുത്തുമാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) എടുത്തുകളയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.  വിലവര്‍ധനവിനെ തുടര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുറ്റൊഴിവാക്കാനാണ് പുതിയ നീക്കം. ഇന്ധനനികുതി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

കേന്ദ്ര-സംസ്ഥാന നികുതികള്‍കൂടി ചേരുമ്പോള്‍ വളരെ ഉയര്‍ന്ന വിലയാണ് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് പെട്രോളിനും ഡീസലിനും നല്‍കേണ്ടിവരുന്നത്. കേന്ദ്ര സംസ്ഥാന നികുതികള്‍ കുറയുമ്പോള്‍ പെട്രോള്‍ വില വളരെയധികം കുറയുമെന്നാണ് കരുതുന്നത്. നിലവില്‍ പെട്രോളിന് 22 ശതമാനവും ഡീസലിന് 28 ശതമാനവുമാണ് സംസ്ഥാനം വാറ്റ് ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button