
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച കോടതി നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി.
കേസില്‍ നിരപരാധിയായ തന്നെ കള്ളകേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നാണ് ഹര്‍ജിയില്‍ നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷായ്‌ക്കെതിരെ നടിയ അക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കുകയാണെന്നും എന്നാല്‍ പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
Post Your Comments