ഡൽഹി: ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സൗക്കത്ത് യൂസഫ് ഇസ്മായിൽ, ബിലാൽ അബ്ദുല്ല ഇസ്മായിൽ, സിദ്ദിക്കരെ എന്നിവരുടെ ജാമ്യപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
2002ൽ ഗുജറാത്തിൽ നടന്ന വർഗീയ കലാപത്തിന് കാരണമായ ‘ഗോധ്ര ട്രെയിൻ തീവെപ്പ് കേസ്’ വളരെ ഗുരുതരമായ സംഭവമാണെന്നും, സംഭവത്തിൽ പ്രതികളായ മൂന്ന് പേർക്കും സജീവമായ പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി.
‘ഇത് ഒരു ഒറ്റപ്പെട്ട വ്യക്തിയെ കൊലപ്പെടുത്തുന്ന പ്രശ്നമല്ല, കേസ് വളരെ ഗൗരവമേറിയ സംഭവം കൂടിയാണ്. അപ്പീൽ നൽകിയവരുടെ പ്രത്യേക പങ്ക് കണക്കിലെടുക്കുമ്പോൾ, അവരെ ജാമ്യത്തിൽ വിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,’ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ യുവാക്കളുടെ ആക്രമണം: ആറുപേർ അറസ്റ്റിൽ
ജാമ്യപേക്ഷ സമർപ്പിച്ച മൂന്നു പേരും കോച്ചിന് കല്ലെറിയുക മാത്രമല്ല ചെയ്തതെന്നും മറിച് കോച്ചിനുള്ളിൽ അകപ്പെട്ടവരെ പുറത്തുകടക്കാതിരിക്കാൻ തടഞ്ഞുവെക്കുകയും കൂടുതൽ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തവരാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
Post Your Comments