ന്യൂഡല്‍ഹി: നോട്ടു നിരോധനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. ഇതാദ്യമായിട്ടില്ല രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുന്നത്. വികാരപരമായ കാരണങ്ങളാണ് വിമര്‍ശനങ്ങള്‍ക്കു പിന്നില്‍. വസ്തുതകളല്ല വിമര്‍ശനങ്ങളുടെ അടിസ്ഥാനം. ജിഎസ്ടി, നോട്ടു നിരോധനം എന്നീ തീരുമാനങ്ങള്‍ ശരിയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എട്ടു തവണ ജിഡിപി 5.7 ശതമാനത്തിനു താഴെയായിരുന്നു. താന്‍ സാമ്പത്തിക വിദഗ്ധനല്ലെന്നു മോദി പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ രജതജൂബിലി ആഘോഷച്ചടങ്ങിലായിരുന്നു മോദിയുടെ ഈ പരമാര്‍ശം.
Post Your Comments