ചെന്നൈ: തമിഴ് നടന് കമലഹാസന് ആരാധകരുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആരാധകരുടെ അഭിപ്രായം അറിയാനാണ് ചര്‍ച്ച നടത്തിയതെന്നാണ് സൂചന.
നേരത്തെ, രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമായ സൂചന നല്കിയ കമല്‍ നൂറ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
അതേസമയം, രജനീകാന്ത് രാഷ്ട്രീയത്തില്‍ വന്നാല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് കമലഹാസന് പറഞ്ഞിരുന്നു. ചലച്ചിത്ര മേഖലയില്‍ രജനി തന്റെ എതിരാളിയാണെങ്കിലും നിര്‍ണായക സമയങ്ങളില്‍ തങ്ങള്‍ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments