Latest NewsKeralaNews

ജനരക്ഷാ യാത്രയിൽ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍

കൊച്ചി: ഉത്തര്‍‌പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. കേച്ചേരി മുതല്‍ കണ്ണൂര്‍ വരെ യോഗി പദയാത്രയില്‍ പങ്കെടുക്കും. ജിഹാദിചുവപ്പ് ഭീകരതയ്ക്കെതിരെയാണ് ജനരക്ഷായാത്ര നടത്തുന്നത്.

പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന്‍ നഗറില്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ ഉത്ഘാടനം ചെയ്താണ് യാത്ര ആരംഭിച്ചത്.അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സിപിഐഎമ്മിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും ബിജെപി അധ്യക്ഷന്‍ അറിയിച്ചു.

ദില്ലിയില്‍ നാളെ മുതല്‍ 17 വരെ എകെജി ഭവനിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. സിപിഐഎം ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ അക്രമവും കൊലപാതകവും പതിവാണെന്നും അദ്ദേഹം പറഞ്ഞു. ആര് അക്രമം നടത്തിയാലും അത് കാണാനുള്ള കണ്ണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.

യാത്രയുടെ ഉദ്ഘാടന പരിപാടിയിലും പദയാത്രയിലും ആയിരങ്ങള്‍ പങ്കാളികളാകും. ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും രാജ്യത്തെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും വിവിധ ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button