ഒരു മെക്സിക്കന്‍ അപാരത’ എന്ന സിനിമയിലെ വില്ലനായ രൂപേഷിനെ ആരും മറന്നു കാണില്ല. ഒരു മെക്സിക്കന്‍ അപാരത’ എന്ന സിനിമയുടെ പ്രോമോ സോങ് കണ്ടവര്‍ ആദ്യം അന്വേഷിച്ചത് ഏതാണ് ആ കറുത്ത തടിയന്‍ പയ്യന്നാണ്. എന്നാല്‍ സിനിമ റിലീസായപ്പോള്‍ പ്രേക്ഷകര്‍ ഞെട്ടി. പ്രൊമോ സോങ്ങില്‍ രൂപേഷ് മുടിനീട്ടി കറുത്തു തടിച്ചിട്ടാണെങ്കില്‍ സിനിമയില്‍ മെലിഞ്ഞ് വെളുത്ത് സ്റ്റൈലിഷ് ആയിരിക്കുന്നു.അതൊടൊപ്പം തന്നെ പ്രേക്ഷകരെ ഞെട്ടിപ്പിച്ച മറ്റൊന്ന് ‘സ്ഫടികം‘ സിനിമയില്‍ മോഹന്‍ലാലിന്റെ ബാല്യം അവതരിപ്പിച്ച രൂപേഷ് പീതാംബരന്‍ എന്ന കൊച്ചു താരവും ഒരു മെക്സിക്കന്‍ അപാരത എന്ന സിനിമയിലെ വില്ലാനായ രൂപേഷും ഒന്നുതന്നെയാണ് എന്ന് അറിഞ്ഞപ്പോഴാണ്.
98 കിലോ ഉണ്ടായിരുന്ന രൂപേഷ് വളരെ കുറച്ചുക്കാലം കൊണ്ട് 75 കിലോ ആയത് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു. സിനിമയ്ക്കുവേണ്ടി ആദ്യം തന്നെ ‘കട്ട കലിപ്പ്.’ എന്ന പ്രൊമോ സോങ് ഷൂട്ട് ചെയ്തു. ആ ഗാനം സ്ക്രീനില്‍ കണ്ടപ്പോള്‍ അതിലെ കറുത്ത് തടിച്ച ആനക്കുട്ടിയെ പോലെയുള്ള തന്റെ രൂപം കണ്ടപ്പോള്‍ ദൈവമ്മേ എന്ന് വിളിച്ചു പോയതായി പറയുന്നു താരം. വണ്ണം കുറയ്ക്കാനുള്ള ആഗ്രഹം അറിഞ്ഞപ്പോള്‍ ടൊവിനോ സ്വന്തം ട്രെയിനറെ പരിചയപ്പെടുത്തി കൊടുത്തുവെന്നും മറ്റൊന്നും ആലോചിക്കാതെ രണ്ടും കല്പിച് ഇറങ്ങുകയായിരുന്നെന്നും രൂപേഷ് പറയുന്നു.
പഠനവും ജോലിയും ബെംഗളൂരുവില്‍ ആയിരുന്നതിനാല്‍ രാത്രി ജോലിയും ജങ്ക് ഫൂഡും സമ്മര്‍ദങ്ങളെ ഭക്ഷണം കഴിച്ച് അതിജീവിക്കുന്ന ശീലവുമൊക്കെയാകാം അമിതവണ്ണത്തിലേക്കു വഴിതെളിച്ചതെന്ന് രൂപേഷ് കൂട്ടിച്ചേര്‍ത്തു .തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സമയത്തും നല്ല വണ്ണമുണ്ട്. എന്നാല്‍, കുടവയറു മൂലം ഷൂ ലേസ് കെട്ടാന്‍ പ്രയാസമുണ്ടെന്നല്ലാതെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് രൂപേഷ് പറയുന്നു.
Post Your Comments