ന്യൂഡൽഹി: സൂര്യനു നേരെ മെഴുകുതിരി കത്തിച്ചു പിടിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നു കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ താജ്മഹലിനെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽനിന്നു ഒഴിവാക്കിയ നടപടിയാണ് രാഹുൽ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചത്. യോഗിയുടെ ഭരണത്തെയാണ് സൂര്യനു നേരെ മെഴുകു തിരികത്തിച്ചു പിടിക്കുന്നതുമായി രാഹുൽ ഗാന്ധി താരത്മ്യം ചെയ്തത്.യോഗി ആദിത്യനാഥ് ഇരുട്ട് തിങ്ങിയ നഗരത്തിലെ സുബോധമില്ലാത്ത രാജാവാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആധുനിക ഹിന്ദി സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഭർത്തേന്ദു ഹരിശ്ചന്ദ്രയുടെ വാക്കുകൾ ഉപയോഗിച്ച യോഗിയെ വിമർശിക്കാനായി രാഹുൽ ട്വീറ്ററിൽ ഉപയോഗിച്ചിട്ടുണ്ട്.
सूरज को दीपक न दिखाने से उसकी चमक नहीं घटती! ऐसे ही राज के लिए भारतेंदु ने लिखा था, ‘अंधेर नगरी, चौपट राजा’!https://t.co/4Mrq6Aevue
— Office of RG (@OfficeOfRG) October 3, 2017
Post Your Comments