കൊല്‍ക്കത്ത: കുഴഞ്ഞ് വീണ് ബോധം മറയും മുൻപ് ഡ്രൈവറിന്റെ സമയോചിതമായ പ്രവർത്തി മൂലം ഒഴിവായത് വൻ ദുരന്തം. ബോധം മറയുംമുന്‍പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാല്‍ വന്‍ ദുരന്തത്തില്‍നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടു. പശ്ചിമബംഗാളിലെ ദയിന്‍ഹാട്ടിലാണ് സംഭവം. ഹൗറയില്‍നിന്ന് കാത്വയിലേയ്ക്കു പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഹർദാർ ട്രയിന്‍ ഓടിക്കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ട്രാക്ക് മാറുന്നതിനായി വേഗത കുറച്ച സമയത്താണ് ഹർദാർ വീണത്. വീഴ്ചയിൽ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുന്‍പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്. സ്വിച്ച് അമര്‍ത്തിയതിനെ തുടര്‍ന്ന് തീവണ്ടി തനിയെ നില്‍ക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് പുതിയ ഡ്രൈവറെയും ഗാര്‍ഡിനെയും വിളിച്ചുവരുത്തുകയും ട്രയിന്‍ യാത്ര പുനരാരംഭിച്ചു.
Post Your Comments