KeralaLatest NewsNews

ട്രാക്കില്‍ ലോറി, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ വൻദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്ദേഭാരത്

പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം

കണ്ണൂർ: ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വൻദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്. അതിവേഗത്തിലെത്തിയ തീവണ്ടിക്കു മുന്നിലെ ട്രാക്കിൽ കോണ്‍ക്രീറ്റ് മിക്സിങ് വാഹനം കടന്നുവരികയായിരുന്നു. പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.

read also: 3500 കുട്ടികളെ ലൈംഗിക വൈകൃതത്തിനിരയാക്കിയ 26കാരൻ പിടിയില്‍

കൃത്യസമയത്ത് എമർജൻസി ബ്രേക്ക് ഉപയോഗിച്ച്‌ ലോക്കോ പൈലറ്റ് വേഗത കുറച്ചതിനാല്‍ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് ഡ്രൈവറേയും വാഹനവും ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ സ്റ്റേഷനില്‍ നടക്കുന്ന നവീകരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങള്‍ക്ക് എത്തിച്ച ലോറിയാണ് അപകടസാധ്യതയുണ്ടാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button