ഗാന്ധിജയന്തി ദിനത്തിൽ നടൻ കമലഹാസൻ ട്വിറ്ററിലിടാൻ കടമെടുത്ത രാഷ്ട്ര പിതാവിന്റെ വാക്കുകൾ സ്റ്റൈൽ മന്നൻ രജനീകാന്തിനെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന സംശയത്തിന്മേലുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
ഒക്ടോബർ ഒന്നിന് നടൻ ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വെച്ച് നടൻ രജനി കാന്ത് കമലഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പരാമർശിച്ചിരുന്നു.നടനായതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ വിജയിക്കാനാവില്ലെന്നും അത് കമൽഹാസന് അറിയാമായിരിക്കുമെന്നുമാണ് രജനി വേദിയിൽ പറഞ്ഞത്.അതിനു കമൽ മരുവുപടിയൊന്നും നൽകിയിരുന്നില്ല.
എന്നാൽ ഗാന്ധിജയന്തി ദിനമായ ഇന്നലെ നടൻ കമലഹാസൻ തന്റെ ട്വിറ്ററിൽ ” ആദ്യം അവർ നിങ്ങളെ അവഗണിച്ചു,പിന്നീട് ചിരിച്ചു തള്ളി,പിന്നീട് നിങ്ങളോടു യുദ്ധം ചെയ്തു,ഒടുവിൽ നിങ്ങൾ ജയിച്ചു’ എന്ന ഗാന്ധി സൂക്തം ട്വീറ്റ് ചെയ്തിരുന്നു.ഇത് രജനീകാന്തിന്റെ വാക്കുകൾക്ക് കമൽ പരോക്ഷമായി നൽകിയ മറുപടിയാണെന്നാണ് വാർത്തകൾ.
Post Your Comments