Latest NewsNewsIndia

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെ വധിച്ചപ്പോള്‍ തലയില്‍ കല്ലു കയറ്റിവെച്ച അനുഭവമായിരുന്നു: ഐജി മീരന്‍

മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ വധിച്ചപ്പോള്‍ തലയില്‍ കല്ലു കയറ്റിവെച്ച അനുഭവമായിരുന്നുവെന്ന് അന്നത്തെ ജയില്‍ ഐജി മീരന്‍ ബൊര്‍വാങ്കര്‍. ഉന്നതങ്ങളില്‍ നിന്ന് അജ്മല്‍ കസബിന്റെ വധശിക്ഷ രഹസ്യമായി നടത്താന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി മീരന്‍ വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ‘കസബിനെ തൂക്കിക്കൊന്ന ശേഷം മൂന്നു നാലു ദിവസത്തേക്ക് തലയിലൊരു കല്ല് വച്ച പോലെയായിരുന്നു ജീവിതം’ എന്ന് മീരന്‍ ബൊര്‍വാങ്കര്‍ പറഞ്ഞത്.

36 വര്‍ഷത്തെ പോലീസ് സേവനത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മീരന്‍ വിരമിച്ചത്. അഭിമുഖത്തില്‍ സജ്ഞയ് ദത്ത്, ദാവൂദ് മേമന്റെ സഹോദരി ഹസീന പാര്‍ക്കര്‍ തുടങ്ങിയവരുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മീരന്‍ പങ്കുവെക്കുന്നുണ്ട്. ഇവര്‍ക്കായിരുന്നു അജ്മല്‍ കസബിന് പുറമേ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയപ്പോഴും മേല്‍നോട്ടം.

താൻ ‘അജ്മല്‍ കസബിന്റെ വധശിക്ഷ നടത്തിയപ്പോള്‍ തലേന്ന് തന്നെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. അത് വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതിന് പ്രത്യേക ചട്ടമുണ്ട്. ഭാരം നോക്കണം, ഉയരം നോക്കണം, ഇതിനെല്ലാം തുല്യമായ നിലയില്‍ മണല്‍ ചാക്ക് ഒരുക്കണം. പിന്നീട് തൂക്കിക്കൊലയുടെ ഒരു പരിശീലനം ചെയ്യണം. ആദ്യമായി ഈ പരിശീലനം കണ്ടപ്പോള്‍ എനിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു. എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പലയാവര്‍ത്തി ഞാനെന്നോട് തന്നെ പറഞ്ഞു, ഞാന്‍ എന്റെ ജോലി ചെയ്യുകയാണെന്ന്. വധിക്കപ്പെടുന്ന വ്യക്തിയോട് എന്തെങ്കിലും നീതികേട് കാട്ടിയെന്നല്ല ഇതിനര്‍ത്ഥം. പക്ഷേ, തൂക്കിക്കൊല നടത്തുന്നവര്‍ക്ക് കൗണ്‍സിലിങ് വളരെ ആവശ്യമാണ്.

മാത്രമല്ല യാക്കൂബ് മേമന്റെ മകളുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇന്ത്യന്‍ എംബസിയെ ദുബായില്‍ വച്ച് മകള്‍ ജനിച്ചപ്പോള്‍ അറിയിക്കാതിരുന്നതാണ് പ്രശ്‌നമായത്. ഇതിനായി യാക്കൂബിന്റെ ഭാര്യ കുറേ തവണ പാസ്‌പോര്‍ട്ട് ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു. എന്തായാലും കാര്യം നടന്നു. പിന്നീട് അവരിരുവരും എന്നെ വന്ന് കണ്ടിരുന്നു’, മീരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button