മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയ 14 പോലീസുകാര്‍ക്ക് ഒരു റാങ്ക് പ്രമോഷന് നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച തുക്കാറാം ഓബ്ലയും 14 പോലീസുകാരും ചേര്‍ന്നാണ് അജ്മല്‍ കസബിനെ ജീവനോടെ പിടിച്ചത്.
2008 നവംബര്‍ 26ന് കടല്‍മാര്‍ഗം മുംബൈയില്‍ എത്തിയ പത്ത് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 166 പേരാണ് മരിച്ചത്. ജീവനോടെ പിടികൂടിയ കസബിനെ വിചാരണയ്ക്കുശേഷം 2012 നവംബര്‍ 21 ന് തൂക്കിക്കൊല്ലുകയായിരുന്നു. 2008 നവംബർ 26-ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന് ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു.
ഭവനത്തിൽ ഈ 5 വസ്തുക്കൾ ഒഴിവാക്കാൻ പാടില്ല , ഇത് എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണം; കാരണം
22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്.
Post Your Comments