പഞ്ച്കുള: ദേര സച്ഛാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുപുത്രി ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് കോടതിയിലേക്ക്. ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവായ വിശ്വാസ് ഗുപ്തയാണ് കോടതിയെ സമീപിക്കുന്നത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് വിശ്വാസ് ഗുപ്ത കോടതിയെ സമീപിക്കാന്‍ പോകുന്നത് . ഈ വിവരം വിശ്വാസ് ഗുപ്തയുടെ അഭിഭാഷകനായ പങ്കജ് ഭരദ്വാജാണ് മാധ്യമങ്ങളെ അറിയിച്ചത്.
ഇന്ന് ഹണിപ്രീതിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡന കേസില്‍ ശിക്ഷക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ്ങിനെ സി.ബി.ഐ കസ്റ്റഡിയില്‍നിന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചതിനും കലാപം നടത്തിയതിനുമാണ് അറസ്റ്റ്. ഇതിനു പുറമെ രാജ്യദ്രോഹക്കുറ്റവും ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുണ്ട്.
ഹണിപ്രീതിനു വളര്‍ത്തുപിതാവ് ഗുര്‍മീത് റാം റഹീം സിങ്ങുമായി അവിഹിത ബന്ധമുണ്ടെന്നു മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിച്ചിരുന്നു. ഗുര്‍മീതിനു ഒപ്പം ഹണിപ്രീത് കിടപ്പറ പങ്കിട്ടുണ്ട്. അതിനു താന്‍ ദൃക്ഷസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഈ ആരോപണങ്ങള്‍ ഹണിപ്രീത് നിഷേധിച്ചു. അച്ഛനും മകളും തമ്മിലുള്ള പവിത്രമായ ബന്ധമാണ് തങ്ങള്‍ക്കിടയിലെന്നായിരുന്നു ഹണിപ്രീത് പറഞ്ഞത്.
വിശ്വാസ് ഗുപ്തയും ഹണിപ്രീതും തമ്മിലുള്ള വിവാഹം നടന്നത് 1999 ലാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ല്‍ ഇരുവരും വിവാഹമോചിതരായി. ഹണിപ്രീതിനു എതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഗുപ്ത സംരക്ഷണം തേടി പോലീസിനെ സമീപിച്ചിരുന്നു. തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുപ്ത പോലീസിനെ സമീപിച്ചത്. ഇതിനു ശേഷമാണ് ഇപ്പോള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments