ഷാര്‍ജ : മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് യുവതി വ്യാജരേഖകള്‍ ഹാജരാക്കി. യുവാവിനെതിരെ യുള്ള പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഷാര്‍ജ കോടതി യുവതിയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തു.
ജീവനാംശം ലഭിക്കുന്നതിന് ഇയാളുടെ പേരിലുള്ള ഡോക്യുമെന്റ്സില്‍ യുവതി യുവാവിന്റെ പേരില്‍ കള്ള ഒപ്പ് ഇടുകയായിരുന്നു.
മുന്‍ ഭര്‍ത്താവ് യുവതിയുടെ പേരില്‍ തയ്യാറാക്കി എന്ന് പറയപ്പെടുന്ന പരാതി ഇതോടെ കള്ളമാണെന്ന് കോടതി കണ്ടെത്തി. ഈ പരാതിയിലെ ഒപ്പ് വ്യാജമാണെന്ന് കോടതിയില്‍ തെളിഞ്ഞു. ഇതോടെയാണ് കോടതി യുവതിയ്ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്
Post Your Comments