Latest NewsNewsIndia

ബി.ജെ.പി കൗണ്‍സിലറെ മരത്തില്‍ കെട്ടിയിട്ട്​ മര്‍ദിച്ചു

വഡോദര•ഗുജറാത്തിലെ വഡോദരയില്‍ നഗരസഭാ കൗണ്‍സിലറെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വഡോദരയിലെ കൗണ്‍സിലറായ ഹസ്മുഖ് പട്ടേലിനാണ് ഇന്ന് രാവിലെ മര്‍ദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

സംഭവത്തില്‍ മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വഡോദരയില്‍ നോട്ടീസില്ലാതെ കുറെ വീടുകള്‍ നഗരസഭ അധികൃതര്‍ പൊളിച്ചിരുന്നു. ഇതിനെ കുറിച്ച്‌​ മുന്‍സിപ്പല്‍ കമീഷണറോട്​ അന്വേഷിച്ചപ്പോള്‍ നോട്ടീസ്​ ഹസ്മുഖ് പട്ടേല്‍ കൈപ്പറ്റിയിരുന്നുവെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ കൗണ്‍സിലറെ ആക്രമിക്കുകയായിരുന്നു.

നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് പട്ടേല്‍ പറഞ്ഞെങ്കിലും കോപാകുലരായ ജനക്കൂട്ടം ചെവിക്കൊണ്ടില്ല. അവര്‍ ഹസ്മുഖിനെ ഒരു മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button