തിരുവനന്തപുരം: കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം അരുണ്‍ ജെയ്റ്റ്‌ലിയോടുള്ള വ്യക്തിവൈരാഗ്യം കാരണമെന്ന് കണ്ണന്താനം പറഞ്ഞു.
നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതിയും അടക്കമുള്ള സാമ്പത്തികനയങ്ങളെ സിന്‍ഹ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ട് അസാധുവാക്കലും ജിഎസ്ടിയും വിപ്ലവകരമായ മാറ്റമാണ്. ഇതുമൂലം ഇന്ത്യന്‍ സമ്പദ് ദ്വ്യവസ്ഥയ്‌ക്കോ വിനോദസഞ്ചാര മേഖലയ്‌ക്കോ വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല.
മുന്‍ധനമന്ത്രി കൂടിയായ സിന്‍ഹ ഇവയുടെ നേട്ടങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ആളാണ്. എന്നിട്ടും വിമര്‍ശിക്കുന്നത് മനസ്സിലാകുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.
കേരളത്തിന്റെ വിനോദസഞ്ചാര പദ്ധതികള്‍ക്ക് സഹായം നല്‍കും. മൂന്നാറില്‍ ടാറ്റായുടെ കൈവശമുള്ള ഭൂമിയില്‍നിന്ന് 100 ഏക്കര്‍ ഏറ്റെടുത്ത് എല്ലാവിഭാഗം സഞ്ചാരികള്‍ക്കും ഉപയോഗിക്കാവുന്ന നിലയിലുള്ള താമസ സൗകര്യം ഒരുക്കണമെന്നും കണ്ണന്താനം പറഞ്ഞു.
Post Your Comments