തിരുവനന്തപുരം: നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി വന്നു. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നുവെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ കുറിച്ച് പഠിച്ച ശേഷം മാത്രം പ്രതികരണം എന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീപ്രവേശനം അനുവദിച്ചതെന്ന് അറിയട്ടെ എന്നും അല്‍ഫോന്‍സ് കണ്ണന്താനം കൊച്ചിയില്‍ പറഞ്ഞു.
മനുഷ്യന്റെ ജൈവികവും മാനസികവുമായ ഘടകങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ നടപ്പിലാക്കാന്‍ തടസ്സമല്ല. ശബരിമല ക്ഷേത്രത്തിലെ നിലവിലുള്ള ആചാരങ്ങള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് എതിരാണ്. ഹൈന്ദവ സ്ത്രീകളുടെ ആരാധനാ അവകാശം നിരോധിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments