റായ്പൂര്‍: എയര്‍ലൈന്‍സ് ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവഗായകൻ. എയര്‍ലൈന്‍സ് ജീവനക്കാരോട് മോശമായി പെരുമാറിയത് പ്രശ്സ്ത ഗായകന് ഉദിത് നാരായണന്റെ മകനും യുവഗായകനുമായ ആദിത്യ നാരായണ്‍ ആണ്. ആദിത്യ റായ്പൂര്‍ വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരോടാണ് തട്ടിക്കയറിയത്. റായ്പൂരില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി സംഗീതപരിപാടി അവതരിപ്പിച്ച ശേഷം മുംബൈയിലേക്ക് മടങ്ങാനെത്തിയതായിരുന്നു ആദിത്യ.
വിമാനത്താവളത്തില്‍ 17 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ ബാഗേജുമായി എത്തിയ ഗായകനെ ജീവനക്കാര്‍ ചോദ്യം ചെയ്തതിനാണ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ആദിത്യയുടെ ഭീഷണി ‘നീയെപ്പോഴെങ്കിലും മുംബൈയില്‍ വരിയാണെങ്കില്‍ അന്ന് കണ്ടോളാം’ എന്നായിരുന്നു. എന്നാല്‍ എയര്‍ലൈന്‍സ് അധികൃതര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ജീവനക്കാരോട് മാപ്പുപറയിപ്പിച്ച ശേഷമാണ് ആദിത്യയെ വിമാനത്തില്‍ കയറ്റിയത്.
ജീവനക്കാരനാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആദിത്യ പ്രതികരിച്ചു. എയര്‍ലൈന്‍ അധികൃതര്‍ ബാഗേജിന്റെ പേരില്‍ പോലും യാത്രക്കാരെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളതെന്ന് ആദിത്യയുടെ സംഘാംഗം ആരോപിച്ചു.
Post Your Comments