Latest NewsNewsInternational

രോഹിംഗ്യകള്‍ രാജ്യത്തിനു ഭീഷണിയെന്ന് ആര്‍എസ്എസ്

റായ്പൂര്‍: രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രതികരിച്ച് ആര്‍എസ്എസ്. രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. അവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മ്യാന്‍മറില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയവരാണ് രോഹിംഗ്യകള്‍. നിരവധി ഹിന്ദുക്കള്‍ അവിടെ കൊല്ലപ്പെട്ടിരുന്നു. രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ജമ്മുകാഷ്മീരിലും എത്തിയിട്ടുണ്ടെന്നും ഇവിടെ തങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് അവരുടെ ആവശ്യമെന്നും അത് അംഗീകരിക്കാനാവില്ലെന്നും ജോഷി വ്യക്തമാക്കി.

രോഹിംഗ്യന്‍ അഭയാര്‍ഥികളോട് മനുഷ്യത്വപരമായി പെരുമാറണമെന്ന് പറയുന്നവര്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയേക്കുറിച്ച് എന്തുകൊണ്ടാണ് ഓര്‍ക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button