പട്ന•കേരള മുഖ്യമന്ത്രി പിണറായി വിജയൻ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആർ.എസ്.എസ് നേതാവ് രാകേഷ് സിൻഹ. കേരള സർക്കാർ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണെന്ന് രാകേഷ് സിന്‍ഹയും ആവര്‍ത്തിച്ചു. കേരളത്തിലെ ജനങ്ങൾ രാജ്യ സ്നേഹികകളുംസ്വാതന്ത്ര സമരത്തിൽ വലിയ പങ്കുവഹിച്ചവരുമാണ്. എന്നാൽ പിണറായി വിജയൻ മോഹൻ ഭാഗവതിന്‍റെ ആരോപണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും രാകേഷ് സിൻഹ പറഞ്ഞു.
കേരളവും ബംഗാളും ജിഹാദി ശക്തികൾക്ക് പിന്തുണ നൽകുന്നുവെന്നാണ് മോഹൻ ഭാഗവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് പറഞ്ഞ പിണറായി വർഗീയ ശക്തികളെ വർഗീയശക്തികളായും ക്രിമിനൽകുറ്റത്തെ അതായും തീവ്രവാദപ്രവർത്തനത്തെ അങ്ങനെയും കാണുന്ന നാടാണ് കേരളമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് രാകേഷ് സിന്‍ഹയുടെ പ്രതികരണം.
Post Your Comments