കൊച്ചി : കൊച്ചി മെട്രോ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൌണ്ട് വരെ ചൊവ്വാഴ്ച സര്‍വീസ് തുടങ്ങും. ഇവിടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.പാലാരിവട്ടംമുതല്‍ മഹാരാജാസ് കോളേജ് വരെ അഞ്ച് സ്റ്റേഷനാണുള്ളത്. മഹാരാജാസ് ഗ്രൌണ്ടിലേക്ക് സര്‍വീസ് നീളുന്നതോടെ ദൈര്‍ഘ്യം 18 കിലോമീറ്ററാകും.
ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. സ്ഥിരംയാത്രക്കാരെ കൂടുതല്‍ പ്രതീക്ഷിക്കുന്നു. ജൂണ്‍ 17 നായിരുന്നു ആലുവയില്‍നിന്ന് പാലാരിവട്ടംവരെ സര്‍വീസ് തുടങ്ങിയത്. തുടര്‍ന്ന് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ചൊവ്വാഴ്ച പകല്‍ 11ന് ടൌണ്‍ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ്. ഇതിനുമുമ്ബ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ഹര്‍ദീപ്സിങ്പുരിയും ചേര്‍ന്ന് സര്‍വീസ് ഫ്ളാഗ്‌ഓഫ് ചെയ്യും. തുടര്‍ന്ന് ഇവര്‍ മഹാരാജാസ് സ്റ്റേഷനിലേക്ക് മെട്രോയില്‍ യാത്ര ചെയ്യും.
അവിടെനിന്ന് തിരികെ കലൂര്‍ സ്റ്റേഷനിലെത്തിയശേഷം ഉദ്ഘാടനത്തിനായി ടൌണ്‍ഹാളിലേക്കുപോകും. മെട്രോ സര്‍വീസ് ഉദ്ഘാടനംചെയ്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചാലുടന്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments