വിയന്ന: ഏറെ ചര്‍ച്ച ചെയ്ത ബുര്‍ഖ നിരോധനം യൂറോപ്പ്യൻ യൂണിയനില്‍ പല രാജ്യങ്ങളിലും നടപ്പിലാവുന്നു. ഓസ്ട്രിയയില്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന ബുര്‍ഖ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ട് നിയമം പ്രാബല്യത്തില്‍ വന്നു. ബുര്‍ഖ നിരോധനം സംബന്ധിച്ച ബില്‍ കഴിഞ്ഞ ജൂണിലാണ് നിയമമായത്.
ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമം ലംഘിക്കുന്നവര്‍ക്ക് ഓസ്ട്രിയയില്‍ 150 യൂറോ (168 ഡോളര്‍) വരെ പിഴ നൽകേണ്ടി വരും. കൂടാതെ തീവ്രസ്വഭാവം വിവരിക്കുന്ന മെറ്റീരിയലുകള്‍ രാജ്യത്ത് വിതരണം ചെയ്യുന്നതിനും നിയമതടസമുണ്ട്. നിരന്തരമായുണ്ടാകുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
Post Your Comments