Latest NewsKeralaNews

കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. പയ്യന്നൂരില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്ര ഉദ്‌ഘാടനം ചെയ്യുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി മുരളീധരന്‍ അറിയിച്ചു. ജാഥ ഈ മാസം 17 ന് തിരുവനന്തപുരത്ത് സമാപിക്കും.

ചൊവ്വാഴ്ച രാവിലെ 10 ന് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ഉദ്ഘാടനം. വ്യാഴാഴ്ച മമ്പറം മുതല്‍ തലശ്ശേരി വരെയുള്ള പദയാത്രയിൽ അമിത് ഷാ പങ്കെടുക്കും. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനി, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം,സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, വിദേശകാര്യസഹമന്ത്രി ജനറല്‍ വികെ സിംഗ്, ജലവിഭവ സഹമന്ത്രി അര്‍ജ്ജുന്‍ മേഘ്‌വാള്‍, നേതാക്കളായമനോജ് തിവാരി, മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈന്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button