കൊച്ചി: മെട്രോയ്ക്ക് പൂന്തോട്ടമൊരുക്കാന്‍ മാലിന്യം വര്‍ക്കലയില്‍നിന്ന് എത്തിക്കാൻ തീരുമാനം. മാലിന്യം നല്‍കാനാകില്ലെന്ന് കൊച്ചി നഗരസഭ കടുംപിടിത്തം പിടിച്ചതോടെ തിരുവനന്തപുരത്ത് നിന്ന് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിച്ച് വളമാക്കി മാറ്റി മെട്രോയുടെ തൂണുകളിലും മീഡിയനിലും പൂന്തോട്ടം ഒരുക്കുന്നതിനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
6,500 ടണ്‍ മാലിന്യമാണ് തുടക്കത്തില്‍ ആവശ്യം. വര്‍ക്കലയില്‍നിന്ന് 1,000 ടണ്‍ മാലിന്യമാണ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മാലിന്യമാണിത്. ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോ പാതയില്‍ 500 മീഡിയനിലും 100 തൂണുകളിലുമാണ് ചെടികൾ നടുന്നത്. ഒക്ടോബര്‍ മൂന്നിന് മഹാരാജാസ് വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനത്തിനു ശേഷമാണ് മാലിന്യം ശേഖരിക്കുന്നത്. ഇതിന്റെ സംസ്കരണത്തിന് കിലോയ്ക്ക് അഞ്ചു രൂപ വര്‍ക്കല മുനിസിപ്പാലിറ്റി നല്‍കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
Post Your Comments